അശ്ലീല വീഡിയോകളും ചിത്രങ്ങളും പ്രചരിപ്പിക്കുന്നു; പരാതിയുമായി ജൂഹി റുസ്തഗി
കൊച്ചി: തന്റെ പേരില്‍ വ്യാജ അശ്ലീല വീഡിയോകളും ചിത്രങ്ങളും നിര്‍മിച്ച് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ നിയമ നടപടിക്കൊരുങ്ങി മിനി സ്‌ക്രീന്‍ താരം ജൂഹി റുസ്തഗി. ഫെയ്സ്ബുക്കിലിട്ട കുറിപ്പിലൂടെയാണ് നിയമ നടപടിയുമായി മുന്നോട്ട് പോകുന്ന കാര്യം താരം വ്യക്തമാക്കിയത്.
ഇത്തരം സമൂഹ മാധ്യമ പോസ്റ്റുകള്‍ ചൂണ്ടിക്കാട്ടി ഡിജിപി ലോക് നാഥ് ബെഹ്‌റയ്ക്കും എറണാകുളം സിറ്റി പൊലീസ് കമ്മീഷണര്‍ക്കും പരാതി നല്‍കിയതായി ജൂഹി കുറിപ്പില്‍ പറയുന്നു. സൈബര്‍ സെല്‍ പരാതി അന്വേഷിക്കുന്നുണ്ടെന്നും പൊലീസിന്റെ സഹായത്താല്‍ കുപ്രചാരണങ്ങളുടെ ഉറവിടവും കുറ്റക്കാരേയും ഉടനെ തന്നെ നിയമത്തിനു മുന്നില്‍ കൊണ്ടു വരാന്‍ സാധിക്കുമെന്ന് വിശ്വസിക്കുന്നുവെന്നും ജൂഹി വ്യക്തമാക്കി.
ജൂഹിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം
0 Comments