ആണിന് തുറന്നിട്ട് നടക്കാമെങ്കില്‍, പെണ്ണിനും നെഞ്ച് തുറന്നിട്ട് അതെല്ലാം കാണിക്കാം, വയറും പുക്കിളും.കാണിച്ചാൽ എന്താണ് പ്രശ്നം നടി മാധുരി,

ആണിന് നെഞ്ച് തുറന്നിട്ട് നടക്കാമെങ്കില്‍, പെണ്ണിനും അങ്ങനെയാകാം; വയറ് കാണിക്കുന്ന രീതിയില്‍ സാരി ധരിച്ചാല്‍ എന്ത് പ്രശ്നം; നടി മാധുരി

പുരുഷന് പൊതുസ്ഥലത്ത് മൂത്രമൊഴിക്കാമെങ്കില്‍ സ്ത്രീക്കും അതിന് കഴിയും. തടസങ്ങള്‍ കൂടാതെ പുരുഷന് എന്തൊക്കെ ചെയ്യാമോ അതൊക്കെ സ്ത്രീക്കും കഴിയും. സൗന്ദര്യം ഉള്ളിലാണ്. സാരിയിലല്ല.

നടിമാരുടെ ഗ്ലാമറസ് വേഷങ്ങള്‍ പലപ്പോഴും വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കാറുണ്ട്. അത്തരത്തില്‍ പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനങ്ങള്‍ക്ക് ഇരയായ താരമാണ് മാധുരി. ജോസഫ്, ഇട്ടിമാണി, മെയ്ഡ് ഇന്‍ ചൈന എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ നടിയാണ് മാധുരി.

സാമൂഹ്യമാധ്യമങ്ങളിലും സജീവ സാന്നിധ്യമായ താരം ബോള്‍ഡ് ആയ ചിത്രങ്ങള്‍ പങ്കുവയ്ക്കുന്നതിന്റെ പേരില്‍ ഉണ്ടായ വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയുകയാണ്‌. ഒരു പുരുഷന് നെഞ്ച് കാണിച്ചു നടക്കാം എങ്കില്‍ എനിക്ക് എന്തുകൊണ്ട് ആയിക്കൂടാ.. ഒരു സ്ത്രീ വയറു കാണിക്കുന്ന രീതിയില്‍ സാരി ഉടുക്കാമെങ്കില്‍ ഇഷ്ടം ഉള്ള ശരീര ഭാഗം കാണിച്ചു വസ്ത്രം ധരിക്കാന്‍ പാടില്ലേ എന്ന് കമന്റിന് മറുപടിയായി മാധുരി ചോദിക്കുന്നു.


”നിങ്ങളുടെ യുക്തി നിങ്ങളുടെ കൈയില്‍ തന്നെയിരിക്കട്ടെ. എന്റെ ശരീരത്തില്‍ എന്ത് ഭാഗം പ്രദര്‍ശിപ്പിക്കണമെന്ന് ആഗ്രഹിക്കുന്നുവോ അത് ഞാന്‍ ചെയ്യും. ഞാന്‍ തുല്യതയിലും ബോഡി പോസിറ്റിവിറ്റിയിലും വിശ്വസിക്കുന്നൊരാളാണ്. ഒരു ആണിന് നെഞ്ച് തുറന്നിട്ട് നടക്കാമെങ്കില്‍, പെണ്ണിനും അങ്ങനെയാകാം. ഒരു സ്ത്രീക്ക് വയറ് കാണിക്കുന്ന രീതിയില്‍ സാരി ധരിക്കാമെങ്കില്‍ എനിക്കും ഇഷ്ടമുള്ള വസ്ത്രം ധരിച്ച്‌ നടക്കാം. പുരുഷന് പൊതുസ്ഥലത്ത് മൂത്രമൊഴിക്കാമെങ്കില്‍ സ്ത്രീക്കും അതിന് കഴിയും. തടസങ്ങള്‍ കൂടാതെ പുരുഷന് എന്തൊക്കെ ചെയ്യാമോ അതൊക്കെ സ്ത്രീക്കും കഴിയും. സൗന്ദര്യം ഉള്ളിലാണ്. സാരിയിലല്ല. സൗന്ദര്യത്തിന്റെ കാര്യത്തില്‍ എനിക്ക് എന്റെതായ നിലപാട് ഉണ്ട്, അതിന് എനിക്ക് നിങ്ങളുടെ അഭിപ്രായം ആവശ്യമില്ല” മാധുരി വ്യക്തമാക്കുന്നു.


Reactions

Post a Comment

0 Comments